പടിഞ്ഞാറേകല്ലട : പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യപിച്ച ഐത്തോട്ടുവാ 12-ാം വാർഡിലെ കൊവിഡ് രോഗികളായ തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കല്ലട സൗഹൃദം വാട്ട്സ് ആപ്പ് കൂട്ടായ്മ പ്രവർത്തകർ മരുന്നും ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. 25 ഓളം കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്കുള്ള സാധനങ്ങൾ കൂട്ടായ്മ പ്രവർത്തകർ വിതരണത്തിനായി ആരോഗ്യ വകുപ്പ് പ്രവർത്തകരെയും ജാഗ്രതാ സമിതി അംഗങ്ങളെയും ഏൽപ്പിച്ചു.