cow
പടം

ചവറ: പുതുക്കാട് പടിഞ്ഞാറ്റടത്ത് വീട്ടിൽ വിജയലക്ഷ്മി അമ്മയുടെ ഉടമസ്ഥതയിലുള്ള 26 വയസുള്ള മുത്തശ്ശി പശുവിനെ ആദരിച്ചു. 1995 നവംബർ മാസം ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ലേലം പിടിച്ചു വാങ്ങിയ പശുവാണിത്. ഇക്കാലയളവിൽ 13 തവണ പ്രസവിച്ച പശു ഇപ്പോഴും പൂർണ ആരോഗ്യവതിയാണ്. ചവറ ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആദരിക്കൽ ചടങ്ങ് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു.
ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻപിള്ള, വൈസ് പ്രസിഡന്റ് ഉഷാകുമാരി, ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജിജി, അഡ്വ.സുരേഷ് കുമാർ, അജയൻ ഗാന്ധിത്തറ, വി.മനോഹരൻ, ഡി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
മുത്തശ്ശി പശുവിന്റെ ഇനിയുള്ള സംരക്ഷണം ചവറ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു.
വി. ജയചന്ദ്രൻ സ്വാഗതവും ശിവശങ്കര കുരുക്കൾ നന്ദിയും പറഞ്ഞു