ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണവാരം ആരംഭിച്ചു. മൈനാഗപ്പള്ളിയിലെ എല്ലാ വാർഡുകളിലും ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 30 വരെയാണ് ശുചീകരണം നടത്തുന്നത്.. തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, രാഷ്ടീയ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പൊതുസ്ഥലങ്ങളും വഴിയോരങ്ങളും തോടുകളും ഓടകളുമാണ് ശുചിയാക്കുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയിദ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറയ്ക്കുമേൽ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ വിദ്യാരംഭം ജയകുമാർ, കമൽ ദാസ്,റഷിദ് അരവിന്ദാക്ഷൻ പിള്ള അബ്ബാസ് കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.എം.സെയിദ് സെക്രട്ടറി സി. ഡെ മാസ്റ്റൻ എന്നിവർ അറിയിച്ചു.