പത്തനാപുരം : താലൂക്ക് ഓഫീസ് ഉൾപ്പടെ വിവിധ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മുകൾ നിലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചു. സ്റ്റെയർ ക്യാബിൻ പൊളിച്ച് നീക്കിയതിനാൽ മഴവെള്ളം ഓഫീസിനുള്ളിൽ നേരിട്ട് വീഴുന്ന സ്ഥിതിയാണ്. നിരവധി വിലപ്പെട്ട രേഖകൾ സുഷിച്ചിരിക്കുന്ന റവന്യൂ റിക്കവറി, സർവെ സെക്ഷനുകളിലും ഭുരേഖാ തഹസീൽദാരുടെ മുറിയിലും സ്റ്റോർ റൂമിലും ചെറിയ മഴയത്ത് പോലും വെള്ളം നിറയുന്നു. നിലവിൽ ഓഫിസുകൾ പ്രവർത്തിക്കുന്നതിന് സ്ഥല പരിമിതിയുള്ളതിനാലാണ് മുകൾ നിലയിൽ നിർമ്മാണം നടന്നുവന്നത്. ഇപ്പോൾ നിർമ്മാണ പ്രവർത്തികൾ നിലച്ച സ്ഥിതിയിലാണ്.