തൊടിയൂർ: പുനഃപ്രതിഷ്ഠാകർമ്മങ്ങൾ നടന്നുവന്ന കല്ലേലിഭാഗം കൂമ്പില്ലാക്കാവ് നാഗരാജാക്ഷേത്രത്തിൽ ഇന്ന് നാലാം കലശം നടക്കും. രാവിലെ 5ന് നടതുറക്കൽ, കണിദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന്ചക്കുളത്ത് കാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ കലശ്ശപൊങ്കൽ, 9.30ന് നവകം, പഞ്ചഗവ്യം, 11.30ന് കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 5.30ന് നടതുറക്കൽ, ദീപാരാധന, ദീപക്കാഴ്ച, കായൽ വിളക്ക്, അത്താഴപൂജ. തുടർന്ന് നട അടയ്ക്കൽ എന്നിവയാണ് ചടങ്ങുകൾ.