omini-photo
പടം

കൊട്ടാരക്കര: എം.സി.റോഡിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു. പുത്തൂർ മുക്കിനും കലയപുരത്തിനുമിടയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ആയിരുന്നു അപകടം. അന്തമൺ സ്വദേശി പ്രവീണിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഓമ്‌നി വാഹനമാണ് കത്തി നശിച്ചത്. കലയപുരം പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം ഏനാത്ത് ഭാഗത്തേക്ക് പോകുകയായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിറുത്തി പ്രവീൺ ഓടി മാറിയതിനാൽ ആളപായമുണ്ടായില്ല. കൊട്ടാരക്കരയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വാഹനം പൂർണമായി കത്തി നശിച്ചു.