കൊല്ലം :ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട താലൂക്കുതല സ്‌ക്വാഡ് പരിശോധനയിൽ വിവിധ ഇടങ്ങളിലായി 26 കേസുകൾക്ക് പിഴചുമത്തി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവരുൾപ്പെട്ട സംഘങ്ങളാണ് പൊതു ഇടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നത്.