തൊടിയൂർ: കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന വൃദ്ധജനങ്ങൾക്ക് തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞ് വീഴുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വാക്സിൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എൽഡേഴ്സ് ഫാറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
പ്രസിഡന്റ് നാടിയൻപറമ്പിൽ മൈതീൻകുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.വഹാബ്,
സുഗതൻ, സുധാകരൻപിള്ള, കെ.കെ.ബഷീർ, കെ.ശിവരാമപിള്ള, അമ്പാടി മോഹനൻപിള്ള, ഫോറം സെക്രട്ടറി എം.എ.സമദ് എന്നിവർ സംസാരിച്ചു.