ഓയൂർ:മൈലോട് നെല്ലിപ്പറമ്പിൽ വീടിന്റെ ജനാലചില്ലുകളും പോർച്ചിൽ കിടന്നകാറും അടിച്ച്തകർത്തതായി പരാതി. നെല്ലിപമ്പ് ജെ.ജെ.ഭവനിൽ തങ്കച്ചന്റെ വീട്ടിലായിരുന്നു സംഭവം. രാത്രി ബൈക്കിലെത്തിയ രണ്ടുപേർ കാർ അടിച്ച് തകർക്കുകയും വീടിന്റെ ജനാല ചില്ലുകൾ അടിച്ച് പൊട്ടിക്കുകയുമായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് തെളിച്ച് വീടിന് പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. മരുതമൺപള്ളി കോഴിക്കോട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൂയപ്പള്ളി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു