ഓയൂർ: കിണറ്റിൽ വീണയാളെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.മരുതമൺപള്ളി, കൃപാ ഭവനിൽ അജയൻ (42) ആണ് കഴിഞ്ഞ ദിവസം കിണറ്റിൽ വീണത്. ഇയാളുടെ വീടിന് സമീപമുള്ള ബന്ധുവിന്റെ കിണറ്റിൽ വീണ തൊട്ടിയും കയറും എടുക്കാനായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ 40 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.കിണറിന്റെ ഇടിഞ്ഞ അഞ്ചോളം തൊടികളിലെ മണ്ണിൽ പുതഞ്ഞ് കഴുത്തറ്റം വെള്ളത്തിൽ കിടന്ന അജയനെ കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം വലയിൽ കെട്ടി പുറത്തെടുക്കുകയായിരുന്നു.