കൊല്ലം: നൂറുകണക്കിന് യാത്രക്കാരുമായി നിരന്തരം ഇടപഴകുന്ന റെയിൽവേ ജീവനക്കാർക്ക് വാക്സിൻ നൽകാതെ ജില്ലാ മെഡിക്കൽ ഓഫീസ് അവഗണിക്കുകയാണെന്ന് എസ്.ആർ.ഇ.എസ് പുനലൂർ ബ്രാഞ്ച് ഭാരവാഹികളുടെ യോഗം ആരോപിച്ചു. കൊല്ലം ,പുനലൂർ സെക്ഷനുകളിലെ നാലായിരത്തിലേറെ ജീവനക്കാരും മൂവായിരത്തിൽപ്പരം ആശ്രിതരുമടക്കം എഴായിരത്തിലേറെ ആളുകളുള്ള റെയിൽവേ കൊല്ലം ഹെൽത്ത് യൂണിറ്റിന്റെ പരിധിയിൽ വാക്സിൻ അതത് റെയിൽവേ സ്റ്റേഷൻ വഴി വിതരണം ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസിനോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം എത്രയും വേഗം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.