ഓയൂർ: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മീയന കടവിള പുത്തൻവീട്ടിൽ സജീറിനെയാണ് (29) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഓയൂർ പയ്യക്കോടിന് സമീപമായിരുന്നു സംഭവം. പല വീട്ടിൽ നിന്ന് ശേഖരിച്ച ചക്കകൾ വണ്ടിയിൽ കയറ്റിയ ശേഷം സംഘാംഗങ്ങൾ സജീറിന്റെ കൈവശം ചക്കയുടെ പണം കൊടുത്തയയ്ക്കുകയായിരുന്നു. കാശുമായി വീട്ടിലെത്തിയ സജീർ അവിടെ മറ്റാരുമില്ലെന്ന് മനസിലാക്കി വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സജീറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.