covid

ചാത്തന്നൂർ: തുടർച്ചയായ ദിവസങ്ങളിലും കൊവിഡ് വ്യാപനത്തിന്റെ തോതിൽ കുറവില്ലാതെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്. ഇന്നലെ ശ്രീരാമപുരം ശ്രീരാമവിദ്യാ നികേതനിലെ ക്യാമ്പിൽ പരിശോധന നടത്തിയ 135 പേരിൽ 27 പേർക്ക് കൊവിഡ് സ്ഥിരീക

രിച്ചു. സ്വകാര്യ ലാബുകളിൽ പരിശോധിച്ച ഏഴുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ കല്ലുവാതുക്കൽ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 263 ആയി.

ശ്രീരാമപുരത്തെ ക്യാമ്പിൽ രോഗം സ്ഥിരീകരിച്ച 27 പേരിൽ നേരത്തേ രോഗം ബാധിച്ച് ഭേദമായ നാലുപേർ കൂടിയുള്ളതായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ അറിയിച്ചു. മേവനക്കോണം, പുതിയപാലം വാർഡുകളിലുള്ളവരാണ് ഇവിടെ പരിശോധനയ്ക്കെത്തിയത്. രോഗവ്യാപനം തീവ്രമായിരുന്ന എഴിപ്പുറം, വേളമാനൂർ, കിഴക്കനേല, ചാവർകോട്, മേവനക്കോണം പ്രദേശങ്ങളിൽ ഒന്നാംഘട്ട പരിശോധന പൂർത്തിയായതായി മെഡി. ഓഫീസർ ഡോ.പ്രശാന്ത് അറിയിച്ചു.

 പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ

കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ കല്ലുവാതുക്കൽ പഞ്ചായത്തിലെ നടയ്ക്കലിലും പാരിപ്പള്ളി മുക്കടയിലുമുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്ത് പരിധിയിലെ രോഗികൾക്ക് മാത്രമായി ചികിത്സ ലഭ്യമാക്കിയേക്കും. ഡോമിസിൽ കൊവിഡ് കെയർ സെന്റർ (ഡി.സി.സി) എന്ന ഗണത്തിൽപ്പെടുത്തി പ്രാദേശികമായി രോഗികളെ ചികിത്സിക്കുന്ന കേന്ദ്രങ്ങളായി അനുവദിക്കണമെന്നാണ് പഞ്ചായത്ത് അധികൃതരും പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം മെഡി. ഓഫീസറും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം പഞ്ചായത്തിന്റെ ആവശ്യം അനുഭാവപ‌ൂർവം പരിഗണിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് വരുന്നതോടെ 120 രോഗികൾക്ക് നടയ്ക്കലിൽ പൊതുചികിത്സയ്ക്കും 21 പേർക്ക് പാരിപ്പള്ളിയിൽ പ്രത്യേക ചികിത്സയ്ക്കും അവസരമൊരുങ്ങും.