pho
പുനലൂർ നഗരസഭയിലെ കൊവിഡ് വ്യാപകമാകുന്നത്കണക്കിലെടുത്ത് നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടി..ബി.ജംഗ്ഷനിലെ ഓട്ടേോ ഡ്രൈവറൻമാർക്ക് ബോധവൽക്കരണ ക്ലാസ് എടുക്കുന്നു

പുനലൂർ: നഗരസഭയിലെ 6 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.ചാലക്കോട്, ഹൈസ്കൂൾ, തുമ്പോട്, അഷ്ടമംഗലം, പവർഹൗസ്,കോമളംകുന്ന് എന്നീ വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.രണ്ടാംഘട്ടത്തിൽ നഗരസഭ പ്രദേശങ്ങളിൽ 78 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു.. രോഗ വ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് പട്ടണത്തിലെ വ്യാപാരശാലകളിൽ നഗരസഭ, പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന കർശനമാക്കി. വ്യാപാരശാലകൾക്ക് മുന്നിൽ ജനങ്ങൾക്ക് കാണാവുന്ന തരത്തിൽ സാനിറ്റൈസറും മറ്റും വയ്ക്കണമെന്നും പരിശോധക സംഘം മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം വ്യാപാരികൾക്കും ഓട്ടോ ഡ്രൈവർമാർക്കും ബോധവത്കരണ ക്ലാസ് എടുത്തു,​ലഘു ലേഖകൾ വിതരണം ചെയ്തു. ഇന്നലെ രാവിലെ 10ന് ടി.ബി.ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പരിശോധന ചെമ്മന്തൂരിൽ സമാപിച്ചു.നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഡി.ദിനേശൻ, വസന്ത രഞ്ചൻ എന്നിവർക്ക് പുറമെ പൊലീസ്, റവന്യൂ, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥകരും പരിശോധനകൾക്ക് നേതൃത്വം നൽകി.