കൊല്ലം: തീരദേശം കേന്ദ്രീകരിച്ച് കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്നയാൾ 6 കിലോ കഞ്ചാവുമായി പിടിയിലായി. ആലപ്പാട് ചെറിയഴീക്കൽ പുത്തൻ പുരയ്ക്കൽ ചെറുവക്കൽ വീട്ടിൽ ഡ്യൂക്ക് രമേശൻ എന്നു വിളിക്കുന്ന രമേശനെയാണ് കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് വീട്ടിലിരുന്നു പൊതികളാക്കുമ്പോഴാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.