കൊല്ലം: രണ്ട് വയസുള്ള മകളെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പിടിയിലായി. തൃക്കരുവ സ്വദേശിനിയായ യുവതിയും തമിഴ്‌നാട് സേലം സ്വദേശിയായ മോഹനപ്രസാദുമാണ് (22) അറസ്റ്റിലായത്. തൃക്കരുവ സ്വദേശിയുടെ ഭാര്യയാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മോഹനപ്രസാദിനൊപ്പം പോയത്. യുവതിയുടെ ഭർത്താവ് അഞ്ചാലുംമൂട് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് കേന്ദ്രേീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തമിഴ്‌നാട് കുളത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ചാലുംമൂട് എസ്.ഐ ഷാൻ, എ.എസ്.ഐമാരായ അജയൻ, ഓമനക്കുട്ടൻ, സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.