dyfi
ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഴക്കാലപൂർവ ശുചീകരണ പരിപാടി പുന്തലത്താഴം മാർക്കറ്റിൽ തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മഴക്കാലപൂർവ ശുചീകരണവും അണുനശീകരണവും നടന്നു. ബ്ളോക്ക്തല ഉദ്ഘാടനം തെക്കേവിള ഡിവിഷൻ കൗൺസിലറും ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി ടി.പി. അഭിമന്യു നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ റിയാസ്, മേഖലാ സെക്രട്ടറി സുബി, മനു, നിതീഷ്, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

ഇരവിപുരം വെസ്റ്റ് മേഖലയിൽ നടന്ന ശുചീകരണ പരിപാടി മേഖലാ സെക്രട്ടറി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനന്ദ വിഷ്ണു, ജോ. സെക്രട്ടറി ശംഭു, രാഹുൽ, ശരത്ത്, വിപിൻ, അച്യുതാനന്ദൻ, നിതിൽ, അഖില തുടങ്ങിയവർ നേതൃത്വം നൽകി. ഇരവിപുരം ഈസ്റ്റ് മേഖലയിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ ഉദ്ഘടനം ചെയ്തു. മേഖലാ സെക്രട്ടറി മാഹീൻ, പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, അനസ് അസീം, നൗഷാദ്, ഗണേഷ് എന്നിവർ നേതൃത്വം നൽകി. കിളികൊല്ലൂർ മേഖലയിലെ പരിപാടിക്ക് സെക്രട്ടറി അഖിൽ, പ്രസിഡന്റ് ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകി.