പുനലൂർ:നഗരസഭയിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പിൻെറ പ്രവർത്തനം ആരംഭിച്ചു.നഗരസഭ കാര്യാലയത്തോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലാണ് ക്യാമ്പ് ആരംഭിച്ചത്. നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ മെഗാ കൊവിഡ് പരിശോധന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.ഓട്ടോ,ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.സൗജന്യ വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വസന്ത രഞ്ചൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.എ.അനസ്, കെ.പുഷ്പലത, നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ തുടങ്ങിയ നിരവധി പേർ സംസാരിച്ചു.