c

പരവൂർ : പരവൂർ നഗരസഭയിലെ പകൽവീട് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. വിനയാഗർ വാർഡിലെ പകൽവീട്ടിൽ 60 കിടക്കകളാണ് സജ്ജമാക്കിയത്. കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ സൗകര്യമില്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഭക്ഷണവും നഗരസഭ നൽകും. നെടുങ്ങോലത്ത് കൊവിഡ് രോഗികൾക്കായി 25 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ നഗരസഭാ ചെർപേഴ്സൺ, സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എന്നിവർ ഉൾപ്പെടുന്ന ഏകോപന സമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസം കോട്ടപ്പുറം എൽ.പി സ്കൂളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. ഇന്ന് പൊഴിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തും.