c

പരവൂർ : പൂതക്കുളത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങുകൾ നടത്താൻ മുൻകൈയെടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പരവൂരിൽ ജോലി ചെയ്തിരുന്ന ചുമട്ടുതൊഴിലാളിയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞു വീണത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും കൊവിഡ് ബാധിതരായിരുന്നു. സഹായിക്കാൻ ആരും മുന്നോട്ട് വരാത്തതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ ഇദ്ദേഹം കൊവിഡ് ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ചു. തുടർന്ന് വാർഡ് അംഗം ഷാജി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്, ശരൺ, അഭിജിത്ത്, ലിബിൻ, ജിദു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പോളയത്തോട് ശ്‌മശാനത്തിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു.