പുനലൂർ: പുനലൂർ-നെല്ലിപ്പള്ളി-ചാലിയക്കര റോഡിലെ പത്ത്പറക്ക് സമീപത്തെ കലുങ്ക് പുനർ നിർമ്മിക്കുന്നതിനെ തുടർന്ന് വിളക്കുവെട്ടത്തിനും പത്തുപറക്കും മദ്ധ്യേയുള്ളഭാഗത്ത് അടുത്ത മാസം 3 വരെ ഗതാഗതം തടസപ്പെടും. എസ്റ്റേറ്റ് മേഖലയായ ചാലിയക്കരക്ക് പോകുന്ന ബസുകൾ ദേശീയ പാതയിലെ വെള്ളിമല, മേൽപ്പാലം, ചെറുതന്നൂർ വഴി തിരിച്ച് വിടുമെന്ന് എ.ടി.ഒ അറിയിച്ചു.