c

പരവൂർ : കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം പൂതക്കുളം പഞ്ചായത്ത് അടച്ചു. പഞ്ചായത്തിനെ കളക്ടർ കണ്ടയിൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതായി പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ അറിയിച്ചു. പൂതക്കുളം പഞ്ചായത്തിൽ രോഗവ്യാപനം കൂടുതലാണെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം കളക്ടർക്ക് ലഭിച്ചിരുന്നു. പരവൂർ പൊലീസ് പരിശോധന ശക്തമാക്കി.