c

പരവൂർ : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് വൈകിട്ട് 7ന് ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ ഓൺലൈൻ ഗാന്ധിയൻ കൂട്ടായ്‌മ സംഘടിപ്പിക്കും. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്‌ ഉദ്‌ഘാടനം നിർവഹിക്കും. ജില്ലാ ചെർമാൻ അഡ്വ. ബാബുക്കുട്ടൻ പിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ചെയർമാൻ എം.സി. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, വൈസ് ചെയർമാൻ വട്ടിയൂർക്കാവ് രവി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കെ.പി.ജി.ഡി ജില്ലാ ജനറൽ സെക്രട്ടറി പരവൂർ മോഹൻദാസ് സ്വാഗതം പറയും.