കരുനാഗപ്പള്ളി: കേരളത്തിലെ കയർ സംഘങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ ചകിരി വാങ്ങുന്നത് തടയിടാൻ എന്ന പേരിൽ പച്ച തൊണ്ടിന്റെയും ഉണക്കതൊണ്ടിന്റെയും ചകിരി സംഭരണവും വിതരണവും കയർഫെഡിന് മാത്രം നൽകിക്കൊണ്ടുള്ള ഉത്തരവ് കയർ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ പ്രതുകൂലമായി ബാധിക്കുമെന്ന് കയർ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ആർ.ദേവരാജൻ സർക്കാരിന് നിൽകിയ നിവേദനത്തിൽ പറഞ്ഞു. കയർ ഫെഡ് എ ഗ്രേഡ് ചകിരി കിലോയ്ക്ക് 23 രൂപയ്ക്ക് സംഘങ്ങൾക്ക് നൽകുമ്പോൾ അതേ ഗ്രേഡ് ചകിരി പൊള്ളാച്ചിയിലെ സ്വകാര്യ മില്ലിൽ നിന്ന് 18 രൂപയ്ക്ക് സംഘങ്ങൾക്ക് ലഭിക്കുമെന്ന് നിവേദനത്തിൽ പറയുന്നു. കയർ സഹകരണ സംഘങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ചകിരി വാങ്ങാനുള്ള അവസരം സർക്കാർ നൽകണമെന്ന് നിവേദനത്തിൽ ദേവരാജൻ ആവശ്യപ്പെട്ടു.