cashew
വാക്‌സിൻ ചലഞ്ചിൽ തുല്യതാ പിതാക്കളും

കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷന്റെ ഇടമുളയ്ക്കൽ ഫാക്ടറിയിലെ പത്താംതരം തുല്യതാ പഠിതാക്കൾ വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി. ആയിരം രൂപ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനെ ഏൽപ്പിച്ചു. ഫാക്ടറിയിൽ വച്ച് നടന്ന ചടങ്ങിലാണ് തുക കൈമാറിയത്. സാക്ഷരതാമിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ പി. അനിൽകുമാർ, ഫാക്ടറി മാനേജർ രതീഷ്, ഫാക്ടറി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.