kalungu
തൃക്കണ്ണമംഗൽ ജംഗ്ഷനിലെ തകർന്ന ഓടയും കലുങ്കും

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ക്ഷേത്രം ജംഗ്ഷനിലെ തകർന്ന കലുങ്ക് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തം. ജംഗ്ഷനിൽ വർഷങ്ങളായുണ്ടായിരുന്ന കലുങ്ക് ഇപ്പോൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. മുൻപ് കലുങ്കിലൂടെ ഒഴുകി എത്തുന്ന വെള്ളം കടലായ്മന ഭാഗം വഴി സമീപത്തുള്ള ഏലാ തോട്ടിലേക്ക് പോകുകയായിരുന്നു. കലുങ്ക് മാലിന്യം മൂടി അടയുകയും കല്ലും കൽക്കെട്ടും ഇളകി തകരുകയും ചെയ്തതോടെ ജംഗ്ഷനിൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുകയും വമ്പിച്ച കൃഷി നാശം സംഭവിക്കുകയും ചെയ്യുന്നത് പതിവായി. ഓർക്കാപ്പുറത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്ടിക്കുക മാത്രമല്ല കാൽനട യാത്രപോലും തടസപ്പെടുത്തുന്നു. സമീപകാലത്ത് ഇവിടുത്തെ വെള്ളക്കെട്ടിൽ കാർ ഒഴുകിപ്പോയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.റോഡ് സൈഡിലെ കടകളിലെക്ക് വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്

ബന്ധപ്പെട്ടവർ അടിയന്തരമായി കലുങ്ക് പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.