c

കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയെ സംസ്ഥാന ലൈബ്രറി കൗൺസിൽ ഏറ്റെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിലിന്റെ പ്രമേയം. വാർഷിക പൊതുയോഗത്തിൽ ഐകകണ്ഠ്യേനയാണ് പ്രമേയം അവതരിപ്പിച്ചത്. ലൈബ്രറിയെ ഇല്ലാതാക്കാനും ഭാവിയിൽ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ ഉയർത്താനുമുള്ള സങ്കുചിത താത്പര്യക്കാർക്ക് വേണ്ടിയാണ് പബ്ലിക് ലൈബ്രറി പ്രവർത്തിപ്പിക്കാത്തതെന്നും പൊതുയോഗം ആരോപിച്ചു. കൊല്ലത്തിന്റെ സാംസ്കാരിക കേന്ദ്രമായ ലൈബ്രറി സംരക്ഷിക്കുന്നതിനും കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനും സംസ്ഥാന ലൈബ്രറി കൗൺസിൽ ഏറ്റെടുക്കുന്നതാണ് അഭികാമ്യമെന്ന് പൊതുയോഗം വിലയിരുത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ. പി.കെ. ഗോപൻ, എസ്. നാസർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഡി. സുകേശൻ വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു.