കൊല്ലം : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ കേരള ജനത ഏറ്റെടുത്ത വാക്സിൻ ചലഞ്ചിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റിയും പങ്കാളിയായി. വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് പരിഷത്ത് ജില്ലാ സെക്രട്ടറി ജി. സുനിൽ കുമാർ, ജില്ലാ ട്രഷറർ ഡി. പ്രസന്നകുമാർ, കേന്ദ്ര നിർവാഹക സമിതിയംഗം എൽ. ഷൈലജ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് കൈമാറി.