കൊല്ലം: മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് 500 മുതൽ 700 രൂപ വരെ മാത്രം ഈടാക്കുമ്പോൾ കേരളത്തിൽ 1500 മുതൽ 1700 വരെ വാങ്ങുന്നത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി കേരള ജനകീയ ഉപഭോക്തൃ സമിതി പ്രസിഡന്റ് അഡ്വ. സുഗതൻ ചിറ്റുമല, ജനറൽ സെക്രട്ടറി ലൈക്ക് പി. ജോർജ് എന്നിവർ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി. ഏത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നിവേദനത്തിലെ ആവശ്യം.