കൊട്ടാരക്കര: കവി മുരുകൻ കാട്ടാക്കടയ്ക്ക് എതിരെയുണ്ടായ വധഭീഷണിയിൽ പുരോഗമന കലാസാഹിത്യസംഘം കൊട്ടാരക്കര ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. യോഗം കവിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഏരിയ പ്രസിഡന്റ് എം.സൈനുലാബ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഡി.എസ്.സുനിൽ, അരുൺകുമാർ അന്നൂർ, ജോർജ്ജ് ബേബി, ബിനു അമ്പലപ്പുറം, സി.ഡി.സുരേഷ്, അനിയൻ കുഞ്ഞ്, സുരേഷ് പൈങ്ങാടൻ എന്നിവർ സംസാരിച്ചു.