പുത്തൂർ: വെണ്ടാറിൽ അനധികൃത പാറ ഖനനവും മണ്ണെടുപ്പും നടന്നയിടത്ത് കൊട്ടാരക്കര തഹസീൽദാരുടെ നേതൃത്വത്തിൽ റെയ്ഡ്. ഹിറ്റാച്ചി പിടിച്ചെടുത്തു. വെണ്ടാർ സ്കൂളിന്റെ മൈതാനത്തിന് സമീപത്തായിരുന്നു അനധികൃത ഖനനം. തഹസീൽദാർ ശ്രീകണ്ഠൻ നായർ, ഡെപ്യൂട്ടി തഹസീൽദാർ അജേഷ്, പുത്തൂർ വില്ലേജ് ഓഫീസർ ഷാജി, സുനിൽ, സന്തോഷ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. ഹിറ്റാച്ചി പുത്തൂർ പൊലീസിന് കൈമാറി.