c

ചാത്തന്നൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ ചാത്തന്നൂരിൽ രോഗികൾ കുറയുന്നു. കോയിപ്പാട് ഗവ.എൽ.പി സ്കൂളിലെ ക്യാമ്പിലുള്ള 335 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 5 പേർക്ക് മാത്രമാണ് പോസിറ്റീവായത്. കാരംകോട് എൽ.എം.എസ് സ്കൂളിലെ ക്യാമ്പിൽ 32 പേർക്ക് ആന്റിജൻ പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 11 വരെ മീനാട് എൽ.പി സ്കൂളിൽ കൊവിഡ് പരിശോധനാ ക്യാമ്പ് നടത്തും.