എഴുകോൺ: ഡെപ്യൂട്ടി കളക്ടർ സുനിലാലിന്റെ നേതൃത്വത്തിൽ എഴുകോണിൽ പരിശോധന. കൊവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചവർക്കെതിരെ കേസെടുത്തു. 5 പേർക്ക് പിഴ ചുമത്തി, 20 പേരെ താക്കീത് ചെയ്തു. പരിശോധനയിൽ തഹസീൽദാർ ശ്രീകണ്ഠൻ നായർ, ഡെപ്യൂട്ടി തഹസീൽദാർ ഷിജു, എഴുകോൺ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.