തഴവ: നിരോധനാജ്ഞ നിലനിൽക്കുന്ന കുലശേഖരപുരം പഞ്ചായത്തിൽ കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. പഞ്ചായത്തിൽ കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും നിലനിൽക്കേ കഴിഞ്ഞ ദിവസം 95 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ 522 രോഗബാധിതരാണുള്ളത്. തഴവ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ ആകെ രോഗികളുടെ എണ്ണം മുന്നൂറ്റി അറുപതായി.