maram
മരച്ചില്ല വീണ് വഴിയാത്രക്കാർക്ക് അപകടഭീക്ഷണി

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് സി.എഫ്.എൽ.ടി.സി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് സമീപത്തായി ഉണങ്ങിയ മാവ് അപകട ഭീഷണിയാകുന്നു. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതിനാൽ നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും ഈ മരത്തിന്റെ സമീപത്ത് കൂടിയാണ് കടന്നു പോകുന്നത്. മാസങ്ങളായി ഉണങ്ങി നിൽക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമീപത്തുള്ള കടയുടമ

ഉഷ എഡിസൺ നിരവധി തവണ അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. കാറ്റടിക്കുമ്പോഴും മഴപെയ്യുമ്പോഴും മരച്ചില്ലകൾ ഒടിഞ്ഞ് കടയുടെ മേൽക്കൂരയിൽ പതിച്ച് നാശനഷ്ടങ്ങൾ സംഭവിക്കുന്നത് പതിവാണ്. കൂടാതെ മരത്തിന്റെ താഴെ ഭാഗത്ത് കൂടിയാണ് 11 കെ.വി വൈദ്യുതി കമ്പികൾ കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മരച്ചില്ല ഒടിഞ്ഞ് റോഡിൽ വീണിരുന്നു.