തഴവ: വവ്വക്കാവ് - മണപ്പള്ളി റോഡിൽ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളികുന്നം കൊണ്ടോടിമുകൾ എസ്.എൽ ഭവനിൽ സുകുമാരന്റെ മകൻ സുജിത്താണ് (24) മരിച്ചത്.
കഴിഞ്ഞദിവസം വൈകിട്ട് 7.30ന് വട്ടത്തിക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. മുന്നിൽ പോകുകയായിരുന്ന കാർ വലതുവശത്തെ പോക്കറ്റ് റോഡിലേക്ക് തിരിയവേ നിയന്ത്രണംവിട്ട ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ശ്രീലത. സഹോദരൻ: സുമിത്.