പരവൂർ: പൊഴിക്കര കടൽ തീരത്തിനു സമീപത്തെ തെങ്ങിൻ തോപ്പിൽ അവശനിലയിൽ കണ്ടെത്തിയ കടലാമയെ ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് രക്ഷപ്പെടുത്തി കടലിലേക്കയച്ചു. ഇന്നലെ രാവിലെ 7.30ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് ആമയെ കണ്ടത്. തുടർന്ന് പരവൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.എസ്. അനീഷ്, ഇ. ഇഷാൻ, ടി.എസ്. അഖിൽ, സിവിൽ ഡിഫൻസ് അംഗം ബിനുലാൽ, കെ.എ. നിസാമുദ്ദീൻ, പ്രദേശവാസികളായ അജയ്, ദീപു, ജോമോൻ, വിമൽ എന്നിവർ ചേർന്നാണ് ആമയെ കടലിലേക്ക് അയച്ചത്.