കൊട്ടാരക്കര:കൊവിഡ് പശ്ചാത്തലത്തിൽ കൊട്ടാരക്കര ടൗണിലെ സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് 25ശതമാനം നിരക്ക് കുറയ്ക്കുന്നു. ലാബ് ഉടമകളുമായി കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു നടത്തിയ ചർച്ചയിലാണ് പരിശോധന നിരക്കുകൾ കുറയ്ക്കുവാൻ തീരുമാനമായത്.സ്കാനിംഗ്, കൊവിഡ് 19 ഉൾപ്പടെയുള്ള മുഴുവൻ പരിശോധനകൾക്കും 3 മാസത്തേക്ക് നിരക്കിലെ ഇളവുകൾ ഉണ്ടാകും.