കരുനാഗപ്പള്ളി : സൗജന്യ കൊവിഡ് വാക്സിനേഷൻ ലഭ്യമാക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ. ഡി. എഫിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രവർത്തകർ അവരവരുടെ വീടുകൾക്ക് മുന്നിൽ പ്ലക്കാർഡുകൾ പിടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എൽ. ഡി. എഫ് നേതാക്കളായ ആർ .രാമചന്ദ്രൻ എം .എൽ. എ കല്ലേലിഭാഗത്തെ വീട്ടിലും സി .പി . എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി കരുനാഗപ്പള്ളിയിലെ വീട്ടിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ .വസന്തൻ തഴവ യിലും സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി. കെ. ബാലചന്ദ്രൻ തൊടിയൂരിലും ജില്ലാ കമ്മിറ്റി അംഗം സി .രാധാമണി കുലശേഖരപുരത്തും ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ. എ .അമീൻ ഓച്ചിറയിലെ വീട്ടിലും സമരത്തിന്റെ ഭാഗമായി.ആർ .സോമൻപിള്ള, ജെ .ജയകൃഷ്ണപിള്ള, വിജയമ്മാ ലാലി, അഡ്വ. എം .എസ് .താര,അബ്ദുൽ സലാം അൽഹന, റജി കരുനാഗപ്പള്ളി, കമറുദ്ദീൻ മുസലിയാർ തുടങ്ങിയ നേതാക്കളും സമരത്തിൽ പങ്കെടുത്തു.