കരുനാഗപ്പള്ളി : മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കരുനാഗപ്പള്ളി നഗരസഭ 20 ലക്ഷം രൂപ നൽകി. എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായാണ് പണം കൈമാറിയത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ വച്ച് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. ജില്ലാ കളക്ടർ എ. അബ്ദുൽ നാസറിന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ചെക്ക് കൈമാറി. വൈസ് ചെയർ പേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം .ശോഭന, ഡോ.പി. മീന,എൻ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർ റെജി ഫോട്ടോപാർക്ക്,സൂപ്രണ്ട് മനോജ്കുമാർ, അസിസ്റ്റന്റ് എൻജിനീയർ സിയാദ് തുടങ്ങിയവർ പങ്കെടുത്തു.