ശാസ്താംകോട്ട: ജനതാദൾ (എസ്) പ്രവർത്തക കൺവെൻഷൻ ശാസ്താംകോട്ടയിൽ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോൾ വാക്സിൻ നയം നിലവിൽ ഉണ്ടായിരുന്നത് പോലെ തുടരണമെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കല്ലട വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മധു, കെ. പി. .വിജയകുമാർ, പാലവിള രാധാകൃഷ്ണൻ ,വേണു, സൂസമ്മ, ഡിക്സൺ എന്നിവർ പ്രസംഗിച്ചു.