kunnathoor-
:കുന്നത്തൂർ ഭൂതക്കുഴി ജംഗ്‌ഷനു സമീപം പൂത്തു നിൽക്കുന്ന ചേന

കുന്നത്തൂർ :കുന്നത്തൂരിൽ ചേന പൂത്തത് കൗതുകമായി.കുന്നത്തൂർ ഭൂതക്കുഴി ജംഗ്‌ഷന് സമീപം പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ചേന പൂത്തത്. വളരെ അപൂർവമായേ ചേന പൂക്കാറുള്ളുവെന്നും അസഹ്യമായ ഗന്ധം അനുഭപ്പെടുമെന്നുമാണ് പറയപ്പെടുന്നത്.എന്നാൽ ഏറെ ഔഷധ ഗുണവും അടങ്ങിയതാണ് ചേന പ്പൂവ്.ഇത് ഉപയോഗിച്ച് തോരൻ അടക്കമുള്ള കറികളും തയ്യാറാക്കാറുണ്ട്.