vasanthi-
വാസന്തി

ശാസ്താംകോട്ട: മുംബയിൽ നിന്ന് ബന്ധുവിന്റെ വിവാഹത്തിനെത്തിയ വീട്ടമ്മ കൊവിഡ് ബാധിച്ചു മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് കോട്ടിരത്ത് ഹരിചന്ദ്രൻ കർത്തയുടെ ഭാര്യ വാസന്തിയാണ് (49) മരിച്ചത്.
ഇവർ സഹോദരിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ഒരാഴ്ചയായി ക്വാറന്റൈനിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ പനി കൂടിയതോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച രാത്രിയിൽ മരിച്ചു. പരിശോധന നടത്തിയപ്പോൾ വാസന്തിക്കും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചു. ശൂരനാട്ടുള്ള കുടുംബവീട്ടിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്​കാരം നടത്തി. മക്കൾ: വിപിൻ, അനന്ദു.