കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലത്തിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്‌ക്വാഡ് പരിശോധനയിൽ ഇന്നലെ 14 കേസുകളിൽ പിഴ ചുമത്തി. ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, പൊലീസ് - ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത പരിശോധനയാണ് വ്യാപാര സ്ഥാപനങ്ങളും പൊതുഇടങ്ങളും കേന്ദ്രീകരിച്ച് നടക്കുന്നത്.