തൊടിയൂർ: രണ്ടാം ഘട്ട വാക്സിനേഷനായി കാത്തിരിക്കുന്ന വൃദ്ധജനങ്ങൾക്ക് സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരോട് മാലുമേൽ പൗരസമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്ന് മാലു മേൽ പൗരസമിതി രക്ഷാധികാരി കെ.വി.വിജയൻ, പ്രസിഡന്റ് സി.വി.ഹർഷൻ, സെക്രട്ടറി ഒ.ബി.ഉണ്ണിത്താൻ എന്നിവർ ആവശ്യപ്പെട്ടു.