തൊടിയൂർ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ തൊടിയൂർ പഞ്ചായത്തിലെ 23 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾ പാലിക്കുവാൻ എല്ലാവരും തയ്യാറാകണമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.