കൊല്ലം: കൊല്ലം ഡിവോഷണൽ മ്യൂസിക് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സ്വാതി തിരുന്നാൾ ജയന്തി ആഘോഷം നടത്തി.
കൊല്ലം സി.എസ്.എൻ ഹാളിൽ ചേർന്ന യോഗത്തിൽ ചേരിയിൽ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്വാതി തിരുന്നാൾ മഹാരാജാവിന്റെ പിൻഗാമിയും കർണാടക സംഗീതജ്ഞനുമായ അശ്വതി തിരുന്നാൾ രാമവർമ്മ തമ്പുരാൻ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു. ജയന്തി ആഘോഷത്തിൽ വടക്കേവിള ശശി, ഇരവിപുരം ഷാജഹാൻ, എൻ. രഘുനാരായണൻ, അഡ്വ. കല്ലൂർ കൈലാസനാഥ്, എൻ. മോഹനൻപിള്ള, സതീഷ് മുണ്ടയ്ക്കൽ, മുഖത്തല സുഭാഷ് എന്നിവ പ്രസംഗിച്ചു. ഡോക്ടർ ആർ. ശരത് രാജൻ സ്വാതി തിരുനാൾ കൃതികൾ ആലപിച്ചു. മഹാദേവ് മൃദംഗം വായിച്ചു. തുടർന്ന് സ്വാതി തിരുന്നാളിന്റെ ചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഷിബു റാവുത്തർ സ്വാഗതവും അഡ്വ. വിജയ മോഹൻ നന്ദിയും പറഞ്ഞു.