മുഖത്തല : സി. അച്യുതമേനോൻ സഹകരണ ആശുപത്രിയിൽ പ്രശസ്ത ജനറൽ സർജൻ ഡോ. അലൻ നെറ്റോ ചാർജെടുത്തു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. സി. അച്യുതമേനോൻ സഹകരണ ഹോസ്പിറ്റൽ പ്രസിഡന്റ് ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. വിജയകുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി സി. പി. പ്രദീപ്, ബോർഡ് അംഗങ്ങളായ അഡ്വ. മനോജ് കുമാർ, എ. ഗ്രേഷ്യസ്, ജെ.സി. അനിൽ, എ.ജി. രാധാകൃഷ്ണൻ, അതുൽ ബി. നാഥ്, ഡോ. ഷാജി കുമാർ, സി.എം.ഒ ഡോ. ജി. നിഷ, ഡോ. മനു കെ. പ്രതാപ്, ഡോ. ഉദയ് ശ്രീനിവാസ്, ഡോ. അജയഘോഷ്, തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ജലജകുമാരി എന്നിവർ പങ്കെടുത്തു.