കൊല്ലം: കുണ്ടറ താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് എതിർവശത്തുള്ള സെന്റ് മാർഗരറ്റ് സ്കൂൾ കെട്ടിടത്തിൽ വെച്ച് ഇലക്ഷൻ കൗണ്ടിംഗ് ജോലികൾക്കായുള്ള ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്ക് ഇന്നും നാളെയും ആർ.ടി.പി.സി.ആർ പരിശോധന നടത്തും. മെയ് ഒന്നിന് ആന്റിജൻ പരിശോധനയും നടത്തുമെന്ന് കുണ്ടറ താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതിന് രജിസ്‌ട്രേഷനില്ല.