shivanandha-n-65

പത്തനാപുരം: കൃഷിയിടത്തിൽ വച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. കറവൂർ പെരുംന്തോയിൽ സിൻസാലയത്തിൽ സി.എൻ. ശിവാനന്ദനാണ് (65) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിവാനന്ദന് കൃഷിയിടത്തിൽ വച്ച് പാമ്പിന്റെ കടിയേറ്റത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. സംസ്കാരം നടത്തി. ഭാര്യ: സുകുമാരി. മക്കൾ: എസ്. സിൻസ് (പത്തനാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), എസ്. സീന. മരുമക്കൾ: രാജേന്ദ്രപ്രസാദ്, പ്രിജിമോൾ.